തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രദേശത്തെ കർഷകർക്കും സാധാരണക്കാരായ ഇതര ജനവിഭാഗങ്ങൾക്കും
വായ്പ്പകളും മറ്റു സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1927 ഏപ്രിൽ 4ന് പരസ്പര സഹായ
സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. 1927 ഏപ്രിൽ 16 നാണ് സംഘം പ്രവർത്തനമാരംഭിച്ചത്.
പിന്നീട് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ബാങ്കുകളിൽ ഒന്നായി നമ്മുടെ ബാങ്ക്
മാറിയിരിക്കുന്നു.
സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കാനും
ബാങ്ക് പ്രതിബദ്ധമാണ്. മികച്ച സേവനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കി സാമൂഹ്യ,
സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പ്രവർത്തിച്ച് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക്
ബാങ്ക് നിർണായക പങ്ക് വഹിക്കുന്നു.